തൃശ്ശിലേരി : കാനഞ്ചേരിമൊട്ടയില് പ്രതിഷ്ഠാപനത്തിലൂടെ (ഇന്സ്റ്റലേഷന്) ഓണാഘോഷം നടത്തി. കാര്‍ഷിക കേരളത്തില്‍ മുന്‍പ് വളര്‍ത്തുമൃഗങ്ങളെയും ഉറുമ്പുകളെയും ഓണമൂട്ടിയിരുന്നു. വര്‍ത്തമാനകാലത്ത് വ്യാപാരോത്സവമായി മാറിയ ഓണത്തിന്റെ ഗതകാല സ്മരണ പുതുക്കിയാണ് പ്രതിഷ്ഠാപനം ഒരുക്കിയത്.
പൂക്കളും പൂമ്പാറ്റകളും പക്ഷികളും ഉള്‍പ്പെടുന്ന 200 കടലാസ്സു രൂപങ്ങളാണ് (ഒറിഗാമി) ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രതിഷ്ഠാപനത്തില്‍ ഇടം നേടിയത്. കടലാസുകളെ പുനരുപയോഗത്തിനു വിധേയമാക്കിയാണ് ചിത്രകാരന് എം.കെ. രവിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാപനം ഒരുക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: