കല്‍പ്പറ്റ : കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സര്‍വ്വീസിനിടെ നിര്ത്തിയിട്ടകെ.എസ്.ആര്.ടി.സി. ബസില്‍ വെച്ച് ജീവനക്കാര്‍ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കെതിരെ മറ്റു ജീവനക്കാര്‍ പരാതി നല്കി.
കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് മാനന്തവാടിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസില്‍ വെച്ചാണ് ഇന്നലെ ഉച്ചയോടെ ബഹളമുണ്ടായത്. സംഘര്‍ഷത്തില്‍ കണ്ടക്ടര്‍ തൃക്കൈപ്പറ്റ സ്വദേശിയായ അഭിലാഷി (42)ന് പരിക്കേറ്റു. ഇയാളെ മര്‍ദിച്ച കല്‍പ്പറ്റ ഡിപ്പോയിലെ ഡ്രൈവര്‍ സാബുവിനെതിരെ ജീവനക്കാര്‍ പരാതി നല്കി. യാത്രക്കാരെ കയറ്റി ബസ് പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പാണ് സംഘര്‍ഷമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം മദ്യം വാങ്ങി ബസില്‍വെച്ച് മദ്യപിക്കാന്‍ ആരംഭിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ തടഞ്ഞു. ബസിന്റെ പിന്‍സീറ്റില്‍ വെച്ച് ഇയാള്‍ മദ്യപിച്ചതോടെ പ്രശ്നം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
മര്‍ദനമേറ്റ അഭിലാഷിന്റെ മുഖത്തിനും കഴുത്തിനും പരിക്കുകളുണ്ട്. ഇയാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബു അഭിലാഷിന്റെ വസ്ത്രങ്ങളും വലിച്ചുകീറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: