കല്‍പ്പറ്റ : ശ്രീനാരായണ ഗുരുദേവന്റെ 162ാമത് ജയന്തി കല്‍പ്പറ്റ എസ്എന്‍ഡിപി യോഗം യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 16ന് രാവിലെ യൂണിയന് ഓഫിസില്‍ മഹാഗുരുപൂജയും ഉച്ചക്ക് രണ്ടിന് വിശ്വപ്രകാശം എസ്.വിജയാനന്ദിന്റെ പ്രഭാഷണവും നടത്തും.
മീനങ്ങാടി ശാഖാ യോഗത്തിന്റെ 162 മുത്തുക്കുടകള്‍ ചൂടിയ വനിതകളുടെ അകമ്പടിയോടുള്ള ഘോഷയാത്രയും പായസ വിതരണവും നടത്തും.
പടിഞ്ഞാറത്തറ ശാഖയില്‍ പൂക്കള മത്സരം, പൊതുസമ്മളനം, എ.സി. ബാലകൃഷ്ണന്റെ അധ്യാത്മിക പ്രഭാഷണം, എന്‍ഡോവ്മെന്റ് വിതരണം, ഘോഷയാത്ര, അന്നദാനം എന്നിവ നടത്തും.
വൈത്തിരി ശാഖയില്‍ ദൈവദശകം ആലാപന മത്സരം, സാംസ്കാരിക സമ്മേളനം, പായസ വിതരണം എന്നിവ നടത്തും.
കരണി ശാഖയില്‍ ചതയദിന ഘോഷയാത്ര, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്മന്റ് വിതരണം പായസ വിതരണം എന്നിവ നടത്തും.
കല്ലുപാടി ശാഖയിലെ ചതയദിന പരിപാടികള്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍ഡോവമെന്റ് വിതരണം, മംഗല്യനിധി വിതരണം, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ എന്നിവ നടത്തും.
ചീക്കല്ലൂര്‍ ശാഖയില്‍ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അധ്യാത്മിക പ്രഭാഷണം, പായസ വിതരണം എന്നിവ നടത്തും.
തരിയോട് ശാഖയില്‍ പൂക്കള മത്സരം, മഹാഗുരുപൂജ, പ്രാര്‍ഥനാ ഗാനാലാപന മത്സരം, ചികിത്സാ സഹായ വിതരണം, എന്‍ഡോവ്മന്റ് വിതരണം എന്നിവ നടത്തും.
നെല്ലാറച്ചാല്‍, കോട്ടത്തറ, വടുവഞ്ചാല്‍, കാപ്പിക്കളം ശാഖകളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ദൈവദശകം, ആലാപന മത്സരം, പൊതുസമ്മേളനം, മുതിര്‍ന്ന ശാഖാ മെംബര്‍മാരെയും വയോജനങ്ങളെയും ആദരിക്കല്‍, മധുരപലഹാര വിതരണം എന്നിവ നടത്തും.
ചതയ ദിനത്തില്‍ ഹോട്ടല്‍ എം.ജി.ടി ഓഡിറ്റോറിയത്തില്‍ വിശ്വപ്രകാശം എസ്. വിജയാനന്ദ് നടത്തുന്ന പ്രഭാഷണ യോഗത്തില്‍ ശാഖായോഗം ഭരണ സമിതിയംഗങ്ങള്‍ പങ്കെടുക്കണമെന്ന് യൂണിയന് സെക്രട്ടറി എം.മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: