കല്‍പ്പറ്റ: കാവേരി വിഷയത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായി. ബംഗളൂരു – മൈസൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നാട്ടിലെത്താന്‍ കഴിയാതെ നിരവധി മലയാളികള്‍ ബാംഗളൂരില്‍ കുരുങ്ങി. വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നതിനാല്‍ ബംഗളൂര് ടൗണ്‍ നിശ്ചലമായി.
ഏതാനും ദിവസങ്ങളായി ഉടലെടുത്ത സംഘര്‍ഷം ഇന്നലെയാണ് മൂര്‍ച്ഛിച്ചത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളും ഓടുന്നില്ല. സംഘര്‍ഷ സാധ്യത ഭയന്ന് ഇന്നലെ ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സിയുടെ നിരവധി ബസ് സര്‍വീസുകള്‍ റദ്ദാക്കി. ബംഗളൂരുവിലേക്ക് ബസ് സര്‍വീസുകള്‍ നടത്തരുതെന്ന് കര്‍ണാടക അധികൃതര്‍ നിര്‍ദേശം നല്കി. കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി. ബസുകള്‍ ഇന്നലെ മൈസൂരില്‍ പിടിച്ചിട്ടു.
കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന 39 കെ.എസ്.ആര്.ടി.സി. ബസുകള്‍ ബാംഗളൂരില്‍ കിടക്കുകയാണ്. കെ.എസ്.ആര്.ടി.സിയുടെ മൂന്ന് ബസുകള്‍ വഴിയില്‍ കുടുങ്ങിയതായാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്നലെ വൈകീട്ട് അടച്ചു. സംഘര്‍ഷം കാരണം ഓണത്തിന് മുമ്പ് നാട്ടിലെത്താനുള്ള മലയാളികളുടെ മോഹം പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: