കല്‍പ്പറ്റ : ജില്ലാ പഞ്ചായത്ത് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി, കല്‍പ്പറ്റ നഗരസഭകള്‍ 10 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഇതോടെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി.
2016 സെപ്തംബര്‍ മാസത്തിനകം പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങാത്ത സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് അഞ്ച് ശതമാനം കുറവ് വരുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോമ്പിനേഷന്‍ സമിതി തീരുമാനിച്ചിരുന്നു. സെപ്തംബര്‍ 30ന് ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ വിഹിതത്തില്‍ നിന്ന് 10 ശതമാനം കുറവ് വരുത്തും. ഇങ്ങനെ കുറവ് വരുത്തുന്ന തുക കാര്യക്ഷമമായി പദ്ധതി നിര്‍വ്വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകള്‍ക്ക് ഈ തുക നല്‍കും.
പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ടോയ്ലറ്റ് നിര്‍മ്മാണം ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 15 മുതല്‍ ഇവയുടെ പരിശോധന ആരംഭിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: