കല്‍പ്പറ്റ : ജില്ലയില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലില്‍ അടക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മേപ്പാടി പോളിടെക്നിക് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം നിരപരാധികളായവര്‍ക്കെതിരെ കുറ്റം ചുമത്തി മര്‍ദിക്കുകയാണ് പോലീസ് ചെയ്തത്.
ജില്ലയിലെ പോലീസ് മേധാവി അടക്കമുള്ള ആളുകള്‍ സിപിഎമ്മിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള പോലീസ് നിലപാട് മാറ്റണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: