കല്‍പ്പറ്റ : മേപ്പാടി പോളിടെക്നിക്കിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനത്തിനുനേരെ എസ്എഫ്ഐക്കാര്‍ നടത്തിയ അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് പാട്ടിലാക്കി സമൂഹത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന എസ്എഫ്ഐയുടെ നയം മാറ്റണം. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ അഹങ്കാരവും അസഹിഷ്ണുതയും, ഹുങ്കും എസ്എഫ്ഐയില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ ഭാഗമാണ് മേപ്പാടിയിലെ എബിവിപിയുടെയും ബിജെപിയുടെയും കൊടി തോരണങ്ങള്‍ നശിപ്പിക്കപ്പെടാനും പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ഇടയായിട്ടുള്ളത്. പോലീസിന്റെ കണ്മുന്നില് നടന്നിട്ടുള്ള ഈ കിരാത നടപടികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്തു ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ്പ്രസിഡന്റ് നാരായണന് ജില്ലാ സെക്രട്ടറി കെ.ശ്രനിവാസന്, ടി.എം.സുബീഷ്, പി.ആര്.ബാലക്യഷ്ണന്, കെ.അനന്തന്, ലീല സുരേഷ്, അനിതാരാജന്, കെ.എം.ഹരീന്ദ്രന്‍, എം.പി. സുകുമാരന്‍, എ.രജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: