മാനന്തവാടി : രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മബാബു ആവശ്യപ്പെട്ടു. മാനന്തവാടി അമൃതവിദ്യാലയത്തില്‍ ആരംഭിച്ച എബിവിപി വയനാട് ജില്ലാ ദ്വിദിന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ സര്‍വ്വകലാശാലകളില്‍ രാഷ്ട്രവിരുദ്ധത വളര്‍ത്താനാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിക്കുന്നത്. ഇത്തരം വിധ്വംസക ശക്തികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും രാഷ്ട്രബോധമുളള ഒരുവിദ്യാര്ത്ഥിജനതയെന്ന നിലയില്‍ ഇത്തരം വിധ്വംസക ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ എബിവിപി മുന്‍പന്തിയിലുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ജില്ലാ കണ്‍വീനര്‍ പി.കെ.ദിപു അധ്യക്ഷത വഹിച്ചു. കെ. എം.വിഷ്ണു,അഭിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: