കല്‍പ്പറ്റ : ഓണക്കാല വിപണിയില്‍ വിവിധ കമ്പനികളുടെ പായ്ക്കറ്റ് പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ക്വാളിറ്റി കണ്ട്രോള് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീര വികസന വകുപ്പിന്റെ ഊര്‍ജ്ജിത പാല് പരിശോധന കാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 13 വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
പൊതുജനങ്ങള്‍ക്ക് ഈ കേന്ദ്രത്തില്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കാം. നിലവാരം കുറഞ്ഞതോ മായം കലര്‍ന്നതോ ആയ പാല്സാമ്പിളുകള് കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കും. സെന്ററിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി നിര്‍വ്വഹിച്ചു.
ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിി കണ്ട്രോള് ഓഫീസര്‍ വര്‍ക്കി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും ക്ഷീര വികസന ഓഫീസുകളില്‍ പാല് പരിശോധനയ്ക്ക് സൗകര്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: