കാസര്‍കോട്: തെങ്ങോല കൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ദീര്‍ഘകാല നിലനില്‍പ്പ് സംബന്ധിച്ച വിഷയങ്ങളിലുള്ള പഠനം വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാണെന്ന് പ്രമുഖ ചരിത്രകാരനും ആര്‍ട്ടിസ്റ്റുമായ കെ.കെ.മാരാര്‍ പറഞ്ഞു. പണ്ട് തെങ്ങോല കൊണ്ട് നിര്‍മ്മിച്ചിരുന്ന നിരവധി കര കൗശല വസ്തുക്കള്‍ ഇന്ന് അന്യം നിന്ന് പോയിരിക്കുകയാണ്. തെയ്യചമയങ്ങള്ക്ക് ഉഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് തെങ്ങോല. പുതിയ അന്വേഷണത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. കാരണം കേരളം മുഴുവന്‍ നിറഞ്ഞ് നില്ക്കുന്ന ഹരിത പ്രകൃതിയില്‍ കുരുത്തോലയുടെ തളിര്വര്ണ്ണം തീര്‍ത്ത പഴയകാല രീതിയിലുള്ള കലാ നിര്‍മ്മാണം പുതിയ കാല ഘട്ടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമമാണ് നടത്തുന്നത്. ഓല കൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക വഴി കലാകാരന്മാര്ക്ക് ജീവിതമാര്‍ഗ്ഗം ലഭിക്കുകയാണ് ചെയ്യുന്നത്. കുരുത്തോല കേടുകൂടാതെ ദീര്‍ഘകാലം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ സി.പി.സിആര്‍ഐയുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് മാരാര്‍ കൂട്ടിച്ചേര്‍ത്തു.
സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിപിസിആര്‍ഐയും തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക് ലാന്‍ഡ് എന്ന അന്താരാഷ്ട്ര നാടന്‍ കലാ പഠന കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോണ്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെരിട്ടേജും സംയുക്തമായാണ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാരാര്‍. ലീഫ് ആര്‍ട്ടെന്ന മഹതതയ കലാരൂപം ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തി സംരക്ഷിച്ച് വെക്കേണ്ടത് അത്യാവശ്യമാണെന്ന് സിപിസിആര്‍ഐ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ. എച്ച്.പി.മഹേശ്വരപ്പ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഫോക് ലാന്‍ഡ് ചെയര്മാന് ഡോ. ജയരാജ്, സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളീധരന്, കാസര്‍കോട് ഗവ: കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.കെ.ശ്രീകാന്ത്. ഡിവിഷണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹെഡ് ഡോ. സി.തമ്പാന് സ്വാഗതവും, ഇന്‍ടച്ച് കണ്‍വീനര്‍ അഡ്വ.പി.വി.ഹരീഷ് നന്ദിയും പറഞ്ഞു. ശില്പശാല നാളെ അവസാനിക്കും. തെങ്ങോലയുടെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടു വരുന്നതിനും കരകൗശല ഉല്പന്നങ്ങളും കളിക്കോപ്പുകളും അലങ്കാര വസ്തുക്കളും പുതിയ തലമുറയെ പരിചയപ്പെടുത്താനായി സംഘടിപ്പിച്ച ശില്പശാലയില് നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനം സിപിസിആര്‍ഐയില്‍ 9, 10 തീയ്യതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: