പത്തനംതിട്ട: മലയാലപ്പുഴ പോസ്സ്റ്റേഷനില്‍ ഡിവൈഎഫ്ഐ അതിക്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച വ്യക്തിയെ സംരക്ഷിക്കാനായി എത്തിയ പതിനഞ്ചോളം ഡിവൈഎഫ്ഐ ഗുണ്ടകളാണ് അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാലാം തീയതി കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനായി വടശ്ശേരിക്കര സ്വദേശി ബസ്സുകള്‍ ബുത്തുചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് പോലീസ് സ്റ്റേഷന് അക്രമത്തില്‍ കലാശിച്ചത്. മലയാലപ്പുഴയിലുള്ള അര്‍ച്ചനാ ട്രാവല്സില് നിന്ന് അഞ്ച് വാഹനങ്ങള്‍ വടശേരിക്കര സ്വദേശിയായ അജിത്ത്കുമാര്‍ ബുക്ക് ചെയ്തിരുന്നു. ട്രാവല്‍സിലെ ഡ്രൈവര്‍ അജിത്ത്കുമാര്‍ മുഖേനയാണ് ഇവര്‍ വാഹനം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണ് കൊല്ലത്തു നടക്കുന്ന വിവാഹ സ്ഥലത്തേക്ക് പോകാന്‍ എത്തിയത്. നിരവധി ആളുകള്‍ ഇതോടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങി. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ഇവര്‍ ജില്ലാ പൊലീസ് മേധാവിക്കും വടശേരിക്കര എസ്ഐക്കും ഞായറാഴ്ചതന്നെ പരാതി നല്കി. പത്തു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇരു കൂട്ടരേയും മലയാലപ്പുഴ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എസ്ഐ സദാശിവന്‍പിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമയായ കണ്ണന് പങ്കെടുത്തിരുന്നില്ല. വാഹന ഉടമയെ കൂടി വിളിച്ചുകൊണ്ടു വരാന്‍ പോയ ഡ്രൈവര്‍ അജിത്ത്കുമാറാണ് പതിനഞ്ചോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി സ്റ്റേഷനിലേക്ക് കടന്ന് അതിക്രമം കാട്ടിയത്.
എസ്ഐ സദാശിവന്‍പിള്ളയുടെ മൊബൈല്‍ ഫോണ്‍ തട്ടികളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രജീഷ്, മധു എന്നീ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പതിനഞ്ചു മിനിറ്റോളം സ്റ്റേഷനില്‍ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവിടെ പോലീസുകാര്‍ കുറവായതിനാല്‍ പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മലയാലപ്പുഴയില്‍ തന്നെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവരില്‍ പലരും സ്ഥിരം കുറ്റവാളികളുമാണ്.
കഴിഞ്ഞവര്‍ഷം മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവദിനം പോലീസുകാരെ മര്‍ദ്ദിച്ച കേസിലും ഇവരില്‍ പലരും പ്രതികളാണ്. എന്നാല്‍ സംഭവമുണ്ടായി അഞ്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ട്ടിച്ചതിന് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. അജിത്ത്കുമാര്‍, ശ്രീഹരി ബോസ്, രഞ്ജിത്ത്, ചലഞ്ച് എന്നിവരുടെ പേരില്‍ കേസെടുത്തതായാണ് പോലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: