ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് കര്‍ഷകമോര്‍ച്ച ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഇപ്പോള്‍ തന്നെ ചാലക്കുടി പുഴയില്‍ വെള്ളം വളരെയധികം കുറയുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കിയാല്‍ ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയക്ക് വലിയ വെല്ലുവിളിയാക്കുമെന്ന് യോഗം വിലയിരുത്തി.ജില്ലാ വൈസ് പ്രസിഡന്റ് നാരായണന് ഞായപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് അദ്ധ്യഷത വഹിച്ചു.ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സജികുറുപ്പ്,കെ.യു.ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി രമേശന് അന്നനാട് (പ്രസിഡന്റ്),മോഹനന് അമ്പാട്ടുപറമ്പില്‍,സി.പി.റോബിന്‍സണ്‍(വൈസ് പ്രസിഡന്റുമാര്‍),ടി.എ.ഉണ്ണികൃഷ്ണന് (ജനറല്‍ സെക്രട്ടറി)അജിതന് കൈപ്പുഴ,കെ.പി.ശശീന്ദ്രന്(സെക്രട്ടറിമാര്‍),ബോബി രാമചന്ദ്രന്(ഖജാന്‍ജി)എന്നിവരെ മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് പ്രഖ്യാപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: