കഞ്ചാവ്, കള്ളക്കടത്ത് , ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കച്ചവടങ്ങള്‍ എല്ലാം കോടികള്‍ വില മതിക്കുന്നതാണ്. അപ്പോള്‍ ഈ വക സാധന സാമഗ്രികള്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കേണ്ടത് അധോലോകത്തിന്റെ കര്‍ത്തവ്യവുമാണ്. അടുത്തിടെ അമേരിക്കയിലെ വിര്ജിയനിലെ കള്ളക്കടത്തുകാര്‍ തങ്ങളുടെ കഞ്ചാവ് ചെടികള്‍ സൂക്ഷിച്ച രീതി സത്യത്തില്‍ പോലീസിനെ വരെ ഞെട്ടിച്ചു കളഞ്ഞു. 10 അടി താഴ്ചയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട വലിയ കണ്ടെയിനറിനുള്ളിലാണ് കള്ളന്മാര് തങ്ങളുടെ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത്.
നിരപ്പില്‍ നിന്നും പത്തടി താഴ്ചയില്‍ ടണല്‍ വഴി ഭൂമിക്കടിയിലേക്ക് ഇറങ്ങി എത്തിച്ചേരുന്നത് 40 അടി നീളവും 8 അടി പൊക്കവുമുള്ള വലിയ കണ്ടെയ്നറിനുള്ളിലേക്കാണ്. ഇവിടെയാണ് അധോലോക സംഘത്തിന്റെ കഞ്ചാവ് കൃഷി പൊടി പൊടിക്കുന്നത്.
എന്തായാലും കണ്ടെയ്നരിനുള്ളില് കടന്ന അമേരിക്കന്‍ പോലീസിന് അക്ഷാരാര്‍ത്ഥത്തില്‍ വിശ്വസിക്കാനായില്ല. ഒരു ലക്ഷ്വറി കഞ്ചാവ് കൃഷിയിടം തന്നെ. മനോഹരമായ ചെടിച്ചട്ടികളില്‍ നിരവധി കഞ്ചാവ് ചെടികള്‍ വളര്‍ന്ന് നില്ക്കുന്നു. ഇതിന് പുറമെ കഞ്ചാവ് ഉത്പന്നങ്ങള്‍ പാക്കുകളില്‍ ഭദ്രമായി കെട്ടിവെച്ചിരിക്കുന്നു. ഷെല്‍ഫില്‍ വിസ്കിയും വ്യത്യസ്തങ്ങളായ സ്നാക്സും എന്തിനു പറയണം റൂമിന് കുളിര്‍മ പകരാനായി ഫാനും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കണ്ടെയ്നര്‍ ഇരുന്ന പ്രദേശത്തിന്റെ ഉടമകളായ സ്ത്രീയെയും പുരുഷനെയും പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ് ഇപ്പോൾ. തന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു കഞ്ചാവ് കൃഷിയിടം കണ്ടിട്ടില്ലെന്നാണ് അണ്ടര്‍ഗ്രൗണ്ട് ഓപ്പറേഷന് നേതൃത്വം നല്കിയ പോലീസ് ചീഫ്, പോള്‍ കാഡ്വെല്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
ഏതായാലും കേരളത്തിലെ അധോലോക നായകന്മാർക്ക് ഈ രീതിയിലുള്ള കഞ്ചാവ് കൃഷി ഇതു വരെ അജ്ഞമായിരുന്നു. ഒരു പക്ഷേ നാളെ കേരളത്തിലും ഹൈടെക് കഞ്ചാവ് കൃഷി കണ്ടെയ്നറുകൾ പ്രത്യക്ഷപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: