പത്തനംതിട്ട : കേരളാ ജനവേദി 14-ാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ ആരംഭിച്ചു.
വാഴമുട്ടം കിഴക്ക് കേരളാ ജനവേദി കാരുണ്യാഭവനില് കേരളാ ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മനേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പൊന്നമ്മയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലൈലാ ബീവി, ഭാരവാഹികളായ അമ്മിണിക്കുട്ടി സജീദാ ഹുസൈന്, ഇന്ദിരാമ്മ കെ.എസ.് എന്നിവര്‍ പ്രസംഗിച്ചു
ഇന്നു രാവിലെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കേരളാ ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയില്‍ ജസ്റ്റീസ്, എം.ആര്. ഹരിഹരന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: