പത്തനംതിട്ട: ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ വിവിധ ഡിപ്പോകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാരെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ആവശ്യപ്പെട്ടു. 2012 ന് ശേഷം നിയമിച്ചവരെ പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ 35 ഓളം ജീവനക്കാരെ പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. ഓണക്കാലത്ത് നിര്ബന്ധിതമായിവിടപ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ പൂര്‍ണ്ണമായി നല്കുവാന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: