പത്തനംതിട്ട : ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം ജനങ്ങള്‍ ദുരിതത്തിലായ ചെമ്പന്മുടി മലയിലെ പാറമടകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്ത്.
ചെമ്പന്മുടിമലയില് നിന്നുള്ള പൊടിപടലങ്ങളും വെടിക്കോപ്പുകള്‍ അന്തരീക്ഷത്തിലും കുടിവെള്ളത്തിലും കലര്‍ന്നുണ്ടായ വിഷാംശങ്ങളും കാരണം വെച്ചൂച്ചിറ, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളില്‍പെട്ട പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം നിരവധിയാളുകളാണ് ശ്വാസകോശാര്‍ബുദം ഉള്‍പ്പെടെ മാരകരോഗങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നത്. പ്രദേശത്തു രോഗസാധ്യത വര്‍ധിക്കുന്നതായി മെഡിക്കല്‍സംഘം അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജനകീയ പ്രതിഷേധത്തേതുടര്‍ന്ന് കഴിഞ്ഞ മൂന്നരവര്‍ഷത്തോളം പാറമടകളും ക്രഷറുകളും അടച്ചിട്ടതോടെ രോഗവ്യാപനത്തില്‍ കുറവുണ്ടായതായി വിലയിരുത്തപ്പെട്ടിരുന്നു. ചെമ്പന്മുടിമലയെ ക്വാറിമാഫിയയുടെ പിടിയില്‍ നിന്നും രക്ഷപെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. എന്നാല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ക്വാറി മാഫിയയുടെ ശ്രമങ്ങള്‍ക്കു ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: