കല്‍പ്പറ്റ : വയനാട്ടിലെ കാര്ഷികോല്പന്നങ്ങള്ക്കും സുഗന്ധവ്യജ്ഞനങ്ങള്‍ക്കും കൂടുതല്‍ വില ലഭിക്കാനും കാര്‍ഷികവൃത്തി ലാഭകരമാക്കാനും കാര്ഷികോല്പന്നങ്ങള് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി വില്പന നടത്തണമെന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്ക്ക് അനന്തസാദ്ധ്യതയുണ്ടെണ്ന്നും എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു.
എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ്ഗാന്ധി നേഷണല്‍ ഇ ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുരുമുളക്, ഇഞ്ചി, മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ കാര്‍ഷിക സെമിനാര്‍ കല്‍പ്പറ്റ മുനുസിപ്പാലിറ്റി വൈസ് ചെയര്മാന് എ.പി.ഹമീദ് ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന് ഗവേഷണനിലയം ഹെഡ് ഡോ. വി.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മുന്‍ മാനേജര്‍ സി.ഉണ്ണികൃഷ്ണന്, വനമൂലിക ഡയറക്ടര്‍ പി.ജെ.ചാക്കോച്ചന്, പ്രോജക്ട് മാനേജര്‍ കെ. എം. ജോര്‍ജ്ജ്, സീതാലക്ഷ്മി, ഉദയന്‍ പുല്പള്ളി, എം.കെ.പവിത്രന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് സ്വാഗതവും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി കൃതജ്ഞതയും രേഖപ്പെടുത്തി. കാര്‍ഷിക സെമിനാറിന്റെ ഭാഗമായി മുള്ളന്‍കൊല്ലിയിലുള്ള വനമൂലികയിലേക്കും പുല്പള്ളിയിലുള്ള വയനാട് റൈസ് മില്ലിലേക്കും പഠനയാത്ര നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: