കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലളിത കലാഅക്കാദമിയുടെ ആര്‍ട്ട് ഗ്യാലറി നഗരസഭ പുതുക്കി പണിയുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നിലവിലുളള ആര്‍ട്ട ഗ്യാലറിയുടെ പരാധീനതകള്‍ ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. 2016-17 വര്‍ഷത്തേക്കുള്ള മതിപ്പ് ബഡ്ജറ്റില്‍ തന്നെ അതിന് വേണ്ടി 30,00000 രൂപ വകയിരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറി നിലനില്‍ക്കുന്ന സ്ഥലത്ത് തന്നെയാണ് ആധുനിക ലൈബ്രറിയും, ആര്‍ട് ഗാലറിയും നിര്‍മ്മിക്കുക. ഇതിന്റെ നിര്‍മാണം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് തൃശൂരുള്ള ലളിതകലാ അക്കാദമിയുമായി ആലോചിച്ചിട്ടുണ്ട്. നഗരസഭയുടെ പ്ലാന്‍ അക്കാദമി അംഗീകരിച്ചാല്‍ ഉടന്‍ തന്നെ ആര്‍ട്ട് ഗ്യാലറി കെട്ടിടനിര്‍മാണം ആരംഭിക്കും. 2017 പകുതിയോടെ കെട്ടിടപൂര്ത്തിയാക്കാനാണ് ഉദേശം സെക്രട്ടറി അറിയിച്ചു. ഇതോടനുബന്ധിച്ച്സമീപത്തുള്ള എ.സി.കണ്ണന് നായര്‍ ലൈബ്രറി ഒരു സാംസ്ക്കാരിക കേന്ദ്രമായും വികസിപ്പിക്കും.
2002 ലാണ് നഗരസഭയുടെ കെട്ടിടത്തില്‍ ജില്ലയിലെ ചിത്രകാരന്മാര്ക്കും ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: