തൃശൂര്‍: ആളില്ലാത്ത വീടുകളില്‍ പകല്‍സമയം മോഷണം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി സദാന്‍ സര്‍ക്കാറിനെയാണ് ശക്തന് സ്റ്റാന്റ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. കണ്ണംകുളങ്ങരയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ഉച്ചക്ക് അകത്തുകടന്ന് ബാഗുകളിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന പണവും എടിഎം കാര്‍ഡും മോഷ്ടിച്ചു. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും 51000 രൂപയും പിന്‍വലിച്ചു. ശക്തന് സ്റ്റാന്റിലും പരിസരത്തും ഒരന്യസംസ്ഥാനതൊഴിലാളി നിത്യേന ആയിരക്കണക്കിന് രൂപയുടെ ടിക്കറ്റുകള്‍ വാങ്ങുന്നത് ഷാഡോ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. 2013ല്‍ ചിയ്യാരത്ത് സ്വര്‍ണപ്പണിശാലയിലെ തൊഴിലാളികള്‍ പണിശാല പൂട്ടി ഗണേശോത്സവത്തിന് പോയപ്പോള്‍ പൂട്ട്പൊളിച്ച് അകത്തുകടന്ന് അരകിലോ സ്വര്‍ണം മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി സ്ഥലം വിടുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കണ്ണംകുളങ്ങരയിലും ശക്തന് സ്റ്റാന്റിനടുത്ത് പഴം തൊഴിലാളികള്‍ താമസിക്കുന്ന വീടുകളിലും മോഷണം നടത്തിയതായി സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: