തൃശൂര്‍:കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റും ഡിഎവിപിയും അവിണിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ബോധവല്‍ക്കരണ പരിപാടിയും ഫോട്ടോ പ്രദര്‍ശനവും സമാപിച്ചു. സമാപന സമ്മേളനം അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു.
ഫീല്‍ഡ് പബ്ലിസിറ്റി കേരള, ലക്ഷദ്വീപ് റീജിണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് ആശംസ നേര്‍ന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സോംഗ് ആന്റ് ഡ്രാമ ഡിവിഷന്റെ കലാകാരന്മാര് പ്രത്യേക പരിപാടി അവതരിപ്പിച്ചു. നമ്മുടെ ദേശീയ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍, ഐക്യം, അഖണ്ഡത, പരിസര ശുചിത്വം, സമുദായ സൗഹാര്‍ദ്ദം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങള്‍ നാടകരൂപത്തില്‍ അവതരിപ്പിച്ചു.
സാമ്പത്തിക സാക്ഷരത, എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത, എടിഎം തട്ടിപ്പിന് എതിരെ സ്വീകരിക്കേണ്ട സുരക്ഷിത മാര്‍ഗങ്ങള്‍, കുറഞ്ഞ പ്രീമിയം നിരക്കില്‍ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍, 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന സുകന്യ സമൃദ്ധി യോജന, മുദ്രാ വായ്പകള്‍, റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക സാക്ഷരത തുടങ്ങിയവയെ സംബന്ധിച്ച ക്ലാസ്സുകള്‍ നടത്തി.
വില്ലടെത്ത ഗ്രാമീണ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന വിവിധ തൊഴിലധിഷ്ടിത കോഴ്സുകളെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എംഎല് രാജീവും നിയുക്ത ഡയറക്ടര്‍ രാജേന്ദ്ര പ്രസാദും വിശദീകരിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നതിനുമുള്ള അപേക്ഷാ ഫോമുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ബിഎസ്എന്‍എല്‍ പ്രതേ്യക മേളയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: