പത്തനംതിട്ട: പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 826 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആറ് ഹോട്ടലുകള്‍ അടച്ചുപൂട്ടി. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും, മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും, മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കാതിരുന്നതിനും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനുമാണ് നടപടി. ഡിഎംഒ ഡോ. ഗ്രേസി ഇത്താക്ക്, ഡെപ്യുട്ടി ഡിഎംഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: