ഓമല്ലൂര്‍: ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ പിത്തളപൊതിയല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു.പ്രധാന ഗോപുര വാതിലുകള്‍, ഗോപുരത്തിന്റെ തൂവാനം, ഗോപുര മുഖപ്പുകള്‍, തൂണുകള്‍ എന്നിവയാണ് രണ്ടാം ഘട്ടമായി പിത്തള പൊതിയുന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചുറ്റുവിളക്ക് , ഗണപതി ക്ഷേത്രം, ബലിക്കല്‍പ്പുര, ബലിക്കല്ല്, ശിവന്‍നട, ദേവീ ന ട, തൂണുകള്‍ ,മുഖപ്പുകള്‍ , ഗോപുര മുഖം, തുടങ്ങിയവ ഭക്തജന പങ്കാളിത്തത്തോടെ നേരനേരത്തെ പിത്തള പൊതിഞ്ഞ് സമര്‍പ്പിച്ചിരുന്നു.
ഗോപുരവാതിലിന്റെ പണികള്‍ പൂര്‍ത്തികരിച്ച് അടുത്ത മാസത്തോടെ സമര്‍പ്പിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍, കണ്‍വീനര്‍ അഡ്വ.ആര്.സുനില്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: