കല്‍പ്പറ്റ : കല്‍പ്പറ്റയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓണം ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വ്വഹിച്ചു. ഇടനിലക്കാരില്ലാതെ ആന്ധ്രയില്‍ നിന്നും മറ്റും അരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണകരമാവും. പൊതു കമ്പോളത്തില്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തവണ ഓണത്തിന് കേരളത്തിലുടനീളം ചന്തകള്‍ തുറന്ന് പതിമൂന്ന് ഇനം പലവ്യഞ്നങ്ങള്‍ ലഭ്യമാക്കുകയാണ്. സംസ്ഥാനത്ത് നഷ്ടമായ പൊതു വിതരണ ശൃംഗലയെ ശാക്തീകരിക്കുന്നത് വഴി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയില്‍ മാത്രം 35 കേന്ദ്രങ്ങളാണ് ഓണം ബക്രീദ് കാലത്ത് തുറക്കുക. ഭക്ഷ്യാസുരക്ഷാ നിയമം പടിപടിയായി നടപ്പാക്കുന്നതിന്റെ തുടക്കമാണിതെന്നും മന്തി എ.കെ.ശശീന്ദ്രന് പറഞ്ഞു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖനും ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനിയും ചേര്‍ന്ന് ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.എസ്.സ്റ്റാന്‍ലി, പി.കെ.മൂര്‍ത്തി, കെ.അനിില്‍ കുമാര്‍, എം.സി.സെബാസ്റ്റ്യന്‍, കെ.രാജീവ്, കെ.തങ്കച്ചന് എന്നിവര്‍ സംസാരിച്ചു. മേള സെപ്തംബര്‍ 13 വരെ നീണ്ടു നില്ക്കും.
വൈത്തിരി, മാനന്തവാടി, കല്‍പ്പറ്റ താലൂക്ക്തല ഓണം മേളകള്‍ സെപ്തംബര്‍ അഞ്ച് മുതല്‍ 13 വരെ അതാതിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളോട് ചേര്‍ന്ന് നടക്കും. ഇതിനു പുറമെ ജില്ലയിലെ സപ്ലൈ കോയുടെ 33 ഔട്ട്ലെറ്റുകളും ഒന്‍പതു മുതല്‍ 13 വരെ ഓണചന്തകളായി പ്രവര്‍ത്തിക്കും.
വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് പ്രതേ്യക ഓണം മേള ഒന്‍പത് മുതല്‍ 13 വരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: