തൃശൂര്‍:ഓണത്തോടനുബന്ധിച്ച് സപ്തംബര്‍ 9 മുതല്‍ð 13 വരെതൃശൂര്‍ കോര്പ്പറേഷന് ഓണ വിപണന മേള നടത്തുന്നു. കര്‍ഷകരിð നി്ന്നും ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന പേരില്‍ð ഓണവിപണികളിലൂടെ വില്പന നടത്തുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ð ആറ് ഓണവിപണികള്‍ നടത്തും. ഹോര്‍ട്ടി കോര്‍പ് വഴി ന്യായവിലയ്ക്ക് കര്‍ഷകരില്‍ð നിന്നും സംഭരിക്കുന്ന ജൈവപച്ചക്കറി ഇനങ്ങള്‍ സബ്സിഡി നിരക്കിലാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുത്. ഇതിനായി അതാതുസ്ഥലങ്ങളിð മേയര്‍ ചെയര്‍മാനായും ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗസിലര്‍മാര്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, കര്‍ഷകപ്രതിനിധി കള്‍, കുടുംബശ്രീ പ്രതിനിധികള്‍, ലേബര്‍ വകുപ്പ് പ്രതിനിധികള്‍ എിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റികള്‍ രൂപീകരിക്കും.
കൂര്‍ക്കഞ്ചേരി ശ്രീബോധാനന്ദ എല്‍.പി.സ്ക്കൂള്, മണ്ണുത്തി മഹാത്മാ സ്ക്വയര്‍ മാര്‍ക്കറ്റ് റോഡ്, ഒല്ലൂര്‍ ട്രാന്‍സ്പോര്‍ട്ട്് ബസ് സ്റ്റോപ് പരിസരം, ഒളരി, അയ്യന്തോള്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ð പരിസരം, തൃശൂര്‍ സംഘമൈത്രി ഓണവിപണി എിവിടങ്ങളിലാണ് വിപണന സൗകര്യങ്ങള്‍ ഒരുക്കുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: