കൊടുങ്ങല്ലൂര്‍: നഗരസഭയുടെ ബജറ്റില്‍ തനിയാവര്‍ത്തനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ബജറ്റുകളില്‍ സ്ഥിരമായി ഇടംപിടിക്കുന്ന പദ്ധതികളാണ് ഇക്കുറിയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.തീരദേശറോഡ്,ആധുനിക അറവുശാല, ചാപ്പറ ക്രിമിറ്റോറിയം പുനര്‍നിര്‍മാണം, പുതിയ നഗരസഭ കാര്യാലയ നിര്‍മാണം എന്നിങ്ങനെ വര്‍ഷങ്ങളായി കേട്ടുതഴമ്പിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇത്തവണയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇപ്പറഞ്ഞവ ഒന്നുംതന്നെ നടപ്പാക്കുന്നതിന് കഴിഞ്ഞ ബജറ്റുകളില്‍ യാതൊരു നടപടിയും ആരംഭിച്ചിരുന്നില്ല. നഗരത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക,കാവില്‍ക്കടവ്, ശൃംഗപുരം തോടുകള്‍ ശുചീകരിക്കുക, മാലിന്യപ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങി നഗരവാസികള്‍ ഏറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് നാമമാത്ര തുകയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
ഇവക്ക് യാതൊരു പ്രാധാന്യവും നല്കാന് ഭരണസമിതി തയ്യാറായിട്ടില്ല. അതായത് ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കുവാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടികള്‍.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി നഗരവികസനം പിന്നോട്ടടിച്ചഇടതു ഭരണത്തിന്റെ തുടര്‍ച്ച തന്നെയാണ് വരും നാളുകളിലും എന്ന് തെളിയിക്കുന്നതാണ് ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: