പെരിന്തല്‍മണ്ണ: ഭാഷക്കും ദേശത്തിനും അതീതമായി ലോകത്തെ ഒരുമിപ്പിക്കാന്‍ കലകള്‍ക്ക് മാത്രമേ കഴിയൂയെന്ന് മേള വിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന്റെ കലോത്സവം കലാസപര്യ-2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തെക്കാള്‍ നന്മയുള്ള മനുഷ്യനെ വാര്‍ത്തെടുക്കാനും കലകള്‍ക്ക് കഴിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സഭയില്‍ വിദ്യാലയ ക്ഷേമസമിതി പ്രസിഡന്റ് എന്‍.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ധിഷ്ണ അക്കാദമി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശങ്കരന്‍കുട്ടി മാരാരെ പൊന്നാടയണിയിച്ചു. ക്യാപ്റ്റന്‍ രാജഗോപാല്‍, ടി.പി.വിനോദ്, പി.പത്മജ, കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ തങ്കം ഉണ്ണികൃഷ്ണ സ്വാഗതവും എം.വി. ബാബുരാജ് നന്ദിയും പറഞ്ഞു. ഏഴ് വേദികളിലായി നടക്കുന്ന കലോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: