കാസര്‍കോട്: വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും 12/2015 മുതല്‍ 07/2016 വരെയുള്ള തൊഴില്‍ രഹിത വേതനം 1, 3 തിയ്യതികളില്‍ പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ വേതന വിതരണ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണ്.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 7/2015 മുതല്‍ 2/2016 വരെയുള്ള തൊഴില്‍ രഹിത വേതനം റോള്‍ നമ്പര്‍ 449 മുതല്‍ 650 വരെ 2016 സെപ്തംബര്നും റോള്‍ നമ്പര്‍ 651 മുതല്‍ 850 വരെ 2016 സെപ്തംബര്‍ 3 നും 851 മുതല്‍ 1129 വരെ 2016 സെപ്തംബര്‍ 6 നും വിതരണം ചെയ്യും. വേതനം കൈപ്പറ്റുന്നവര്‍ വേതന വിതരണ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ് തുടങ്ങിയ എല്ലാ രേഖകളുടെയും ഒറിജിനലുമായി ഹാജരാകേണ്ടതാണ്.
മടിക്കൈ ഗ്രാമ പഞ്ചായത്തിലെ 2015 ഡിസംബര്‍ മുതല്‍ 2016 ജൂലൈ വരെയുളള തൊഴില്‍ രഹിത വേതനം ആറ്, ഏഴ്, എട്ട് തീയ്യതികളില്‍ 11 മണിമുതല്‍ 3 മണിവരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല് രേഖകളുമായിമായി ഓഫീസില്‍ നിന്ന് വേതനം കൈപ്പറ്റണം.
കുറ്റിക്കോല്‍, ബേഡഡുക്ക, പള്ളിക്കര ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് 2015 ഡിസംബര്‍ മുതല്‍ 2016 ജൂലൈ വരെയുളള ഒരു ഗഡു വേതനം മൂന്ന്, ആറ്, ഏഴ് തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സഹിതം ഹാജരായി വേതനം കൈപ്പറ്റണം.
ബളാല്‍ ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതന ഗുണഭോക്താക്കള്‍ക്കുള്ള ഒരു ഗഡു വേതനം ഇന്ന് മുതല്‍ എട്ട് വരെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക്ശേഷം 3 മണിവരെ പഞ്ചായത്തോഫീസില്‍ നിന്ന് വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്റ് കാര്‍ഡ്, വേതന വിതരണ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്തോഫിസില്‍ നിന്നും തുക കൈപ്പറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: