തൃശൂര്‍: ശ്രീകൃഷ്ണജയന്തിക്ക് തലേദിവസം പുത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തുണ്ടായ അതിക്രമം പോലീസ് നിഷ്പക്ഷാന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്ന് വിവിധ ഹൈന്ദവസംഘാടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഒരുക്കിയ അലങ്കാരങ്ങള്‍ നശിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിന്റെ ഭാഗത്ത് നിന്നും ന്യായമായല്ല കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പോലീസുകാരനെ ക്ഷേത്രത്തിനടുത്തുളള വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും മെല്ലെപോക്ക് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുവാന്‍ യോഗം തീരുമാനിച്ചു. ഹിന്ദുഐക്യ വേദി ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, സെക്രട്ടറി ഹരി മുളളൂര്, താലൂക്ക് ജനറല്‍ സെക്രട്ടറി പി.വി. അജയന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് രജ്ഞിത്ത് ലാല്‍, ബിഎംഎസ് മേഖല ജോ.സെക്രട്ടറി ബിനു പുത്തൂര്‍, ബിജെപി മണ്ഡലം സെക്രട്ടറി വിനയന് കൈപ്പറമ്പ്, വാര്‍ഡ് മെമ്പര്‍ വേണു എന്നിവര്‍ സംസാരിച്ചു. പി.ആര്.അശോകന് അധ്യക്ഷത വഹിച്ചു കെ.ആര്. സന്തോഷ് സ്വാഗതവും ടി.രതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: