ഇരിങ്ങാലക്കുട: ഐ.ടി ബിസിനസ്സില്‍ പങ്കാളിയാക്കമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൃശൂര്‍ പാലിശ്ശേരിയിലുള്ള ജയ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള 6 സെന്റ് വീടും പറമ്പും ബാങ്കില്‍ പണയപ്പെടുത്തി 14,34,000 രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതി കരുമാംപറമ്പില്‍ വീട്ടില്‍ സതീശന്(44) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സിബീഷ് വി.പി യും സംഘവും അറസ്റ്റ് ചെയ്തു.
ഐ.ടി ബിസിനസ്സില്‍ പങ്കാളിയാക്കമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉടമസ്ഥനറിയാതെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി ലക്ഷകണക്കിന് രൂപ ലോണ്‍ എടുത്ത് പണം തിരിച്ചടക്കാതെ വന്ന സമയത്ത് ബാങ്ക് ജപ്തി നടപടികളുമായി വരുമ്പോഴാണ് ഉടമസ്ഥന് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ഇരിങ്ങാലക്കുട പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ട് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു.
വിചാരണ സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ തമിഴ്നാട്ടിലെ ഗുഡല്ലൂര്‍, ഉടുമല്‍പേട്ട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ പ്രതിയെ മജിസേട്രറ്റ് കോടതിയുടെ വിളംബര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വ്യാജരേഖകള്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തതാണെന്നും ഇതിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും സമാനമായ രീതിയില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയതായും വരും ദിവസങ്ങളില്‍ കേസ്സിലെ മറ്റു പ്രതികളും പിടിയിലാകുമെന്ന് ഇരിങ്ങാലക്കുട എസ്.ഐ സിബീഷ് വി.പി പറഞ്ഞു.
ഇരിങ്ങാലക്കുട ട്രാഫിക്ക് സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് വടക്കന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഘു വി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ വി.എന്‍, അനൂപ് എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: