കല്‍പ്പറ്റ : 2015-16 അദ്ധ്യയന വര്‍ഷത്തിന്റെ തുടര്‍ച്ചയായി 2016-17 അദ്ധ്യയന വര്‍ഷവും കൈതക്കല്‍ ഗവ:എല്‍.പി.സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബിന്റെ പച്ചക്കറി കൃഷി തുടങ്ങി. വാര്‍ഡ് മെമ്പര്‍ മാര്ട്ടിന് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക അന്ന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് അംഗങ്ങളാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്. തക്കാളി, വെണ്ട, കാബേജ്, വഴുതന, മുളക്, പയര്‍, വാഴ, ചേന, ചേമ്പ്, കപ്പ മുതലായവയാണ് ജൈവ രീതിയില്‍ കൃഷി ചെയ്യുന്നത്. വിപണിയില്‍ സുലഭമായി ലഭ്യമാകുന്ന വിഷലിപ്തമായ പച്ചക്കറികളെ പൂര്‍ണ്ണമായും ഒഴിവാക്കി തീര്‍ത്തും ആരോഗ്യകരമായ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പ് വരുത്തുകയാണ് ജൈവ പച്ചക്കറി വിപുലപ്പെടുത്തുന്നതിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് അന്ന ടീച്ചര്‍ പറഞ്ഞു. അദ്ധ്യാപകരായ പി.എം. ആസ്യ, എം. റഫീഖ്, വി.എം. ഷിനു, മൈനാവതി, സജിത, ലൈല, നീതു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: