ബത്തേരി : ബത്തേരി .ടൗണിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനം ബത്തേരിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാക്കിയ ബസ്സ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് ദ്രോഹമായി മാറുകയാണെന്ന് പരാതി ഉയരുന്നു. പ്രായമായ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്ത ഈ കാത്തിരുപ്പ് കേന്ദ്രങ്ങള്‍ കച്ചവടസ്ഥാപനത്തിന്റെ പരസ്യം പ്രദര്‍ശിപ്പാക്കാന്‍ മാത്രമുളള ഇടങ്ങളായി മാറുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു യാത്രക്കാര്‍ വെയിലും മഴയും കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഇത്തരത്തിലുള്ള ബസ്സ്കാത്തിരുപ്പ് കേന്ദ്രങ്ങള്‍ ചട്ടവിരുദ്ധമാണെന്നും പറയപ്പെടുന്നു. ബത്തേരി പരിധിയില്‍ മാത്രം ഇരുപത്തിയൊന്ന് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളാണ് പരസ്യപ്രചരണാര്‍ത്ഥം ഉണ്ടാക്കിയത്. മുമ്പ് ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഷെഡുകളും കച്ചവടസ്ഥാപനങ്ങള്‍ പരസ്യ ഫലകങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. ഇവ പൊളിച്ചുനീക്കാന്‍ നഗര സഭാ അധികൃതര്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: