കാട്ടിക്കുളം : ആശിക്കും ഭൂമി തട്ടിപ്പ്, അരിവാള്‍ രോഗികളുടെ ഭൂമി തട്ടിപ്പ് തുടങ്ങിയവയെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അപ്പപാറ പ്രഥമിക ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടും ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി സെപ്റ്റംബര്‍ ആറിന് തൃശ്ശിലേരി വിലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി യോഗം ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വി.കേശവനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ടി.ഉണ്ണികൃഷ്ണന് (പ്രസിഡന്റ്) റെജി എടത്തറ, രതീഷ് ബാവലി (വൈ.പ്രസിഡന്റ്), സി.പ്രദീപന്(ജന. സെക്രട്ടറി), സുനിതപ്രകാശ്, യു. വി.സരിത്ത് (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: