മാനന്തവാടി : തികച്ചും രാഷ്ട്രീയ പ്രേരിതമായ അഖിലേന്ത്യാ പണിമുടക്കില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്മാറണമെന്ന് കെഎ സ്ടിഇഎസ് (ബിഎംഎസ്) വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സെപ്തംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്കില്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘവും അനുബന്ധ സംഘടനകളും പങ്കെടുക്കുന്നില്ല. കേന്ദ്ര തൊഴിലാളി സംഘടനകള്‍ സമരത്തിനാധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കുമായി മുന്നോട്ട് പോകുന്നവര്‍ തൊഴിലാളി താല്‍പ്പര്യമല്ല സംരക്ഷിക്കുന്നത്. അവരുടെ രാഷ്ട്രീയ നിലപാട് ആണ് വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ സമര നടപടികളുമായി പോകുന്ന സിഐടിയു ഉള്‍പ്പെടുന്ന പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മിനിമംവേതനം നിശ്ചയിച്ചിട്ടില്ല. ത്രിപുരയില്‍ 65 രൂപയാണ് ദിവസ വേതനം. പങ്കാളിത്ത പെന്ഷന് നടപ്പാക്കിയത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. അന്ന് അതിനെ പിന്താങ്ങിയ ഐഎന്‍ ടിയുസി ഇന്ന് അതിനെതിരെ സമരം ചെയ്യുന്നത് വിരോധാഭാസമാണ്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധത്തില്‍ രാഷ്ട്രീയ പ്രേരിതമായാണ് പണിമുടക്ക് നടത്തുന്നതെന്നുംയോഗം വിലയിരുത്തി.
യോഗത്തില്‍ യൂണിയന് ജില്ല പ്രസിഡണ്ട് സന്തോഷ്.ജി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സംസ്ഥാന സെക്രട്ടറി വി.കെ.സിനോജ് ജില്ലാ സെക്രട്ടറി ഹരീഷ് കുമാര്‍, സി.രജിത്ത് കുമാര്‍ കല്‍പ്പറ്റ, പ്രദീപ് ബത്തേരി, അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: