കല്‍പ്പറ്റ : വിഷവിമുക്തമായ ഭക്ഷണം എന്ന ലക്ഷ്യവുമായി ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി അഞ്ഞൂറിലധികം ഏക്കര്‍ സ്ഥലത്ത് കര്‍ഷകക്കൂട്ടായ്മയില്‍ ജൈവകൃഷി ആരംഭിക്കും.
അസംഘടിതമായ കര്‍ഷകരെയും കാര്‍ഷിക മേഖലകളെയും സംയോജിപ്പിക്കുന്നതോടൊപ്പം കര്‍ഷര്‍ ഒത്തുചേര്‍ന്ന് സംഘടിതമായി കൃഷിയിറക്കുകയും വിളവെടുപ്പിന്ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിപണിയില്‍ ന്യായമായ വിലക്ക് വിറ്റഴിക്കുകയും ചെയ്യുന്ന നൂതന സംവിധാനമാണ് ശ്രീശ്രീ രവിശങ്കര്‍ കേരളത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത് .
ശ്രീശ്രീകിസാന് മഞ്ച് എന്ന പേരില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് സംസ്ഥാന ചെയര്മാന് കെ.രാമചന്ദ്രന് അറിയിച്ചു.
ജൈവകൃഷി രീതികള്‍ പഠിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിനുശേഷമുള്ള തൊഴില്‍ നൈപുണ്യം കാര്‍ഷികോല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം കര്‍ഷകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതോടൊപ്പം മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള പരിപാടികളും തുടരും. മരം വെച്ച് പിടിപ്പിക്കല്‍ ചെലവ് കുറഞ്ഞ പോളിഹൗസ് നിര്‍മ്മാണം ഗ്രാമങ്ങളിലെ ശുചീകരണം തുടങ്ങിയവയും ആര്‍ട് ഓഫ് ലിവിംഗ് പദ്ധതിയിലെ മുഖ്യ ഇനങ്ങള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാടന്‍ പശുക്കളുടെ പരിപാലനത്തിനായി ഗോശാലകള്‍ സ്ഥാപിക്കും. വിദഗ്ധരായ പരിശീലകര്‍ നയിക്കുന്ന സൗജന്യ ബോധവത്കരണ സെമിനാറുകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ സംഘടിപ്പിക്കും.
കര്ഷകസംബന്ധമായ ക്ലാസ്സുകള്‍ മാലിന്യങ്ങളില്‍ നിന്ന് കീടനാശിനി നിര്‍മ്മാണം. ശുചീകരണലായനി നിര്‍മ്മാണം, ജീവാമൃത നിര്‍മ്മാണം ,തുടങ്ങിയവയുടെ പ്രായോഗിക പരിശീലനത്തിനായി വിദഗ്ധ പരിശീലനം സിദ്ധിച്ച ആര്‍ട് ഓഫ് ലിവിംഗ് പരിശീലകരുടെ വലിയ നിര തന്നെ കേരളത്തില്‍ സേവനമനുഷ്ടിക്കും .
കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ‘ ശ്രീശ്രീകിസാന് മഞ്ചിന്റെ മലബാര്‍ മേഖല കണ്വെന്ഷന് ബത്തേരി കേദാര്‍ വില്ലജ് റിസോര്‍ട്ടില്‍ നടന്നു. ചെയര്മാന് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിദാസന് മംഗലശ്ശേരി, വിജയകൃഷ്ണന്, സതീശന്, രാധമ്മ , സുദര്ശന് തുടങ്ങിയവര്‍ ഏകദിന കാര്‍ഷിക സെമിനാറിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: