കോന്നി: റോഡ് തകര്‍ന്ന് സഞ്ചാരം ദുഷ്ക്കരമായതോടെ വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം.വത്തിക്കാന്‍സിറ്റി- കോട്ടയം മുക്ക് റോഡാണ് മാസങ്ങളായി തകര്‍ന്ന് കാല്‍നടയാത്രപോലും സാധ്യമല്ലാത്ത രീതിയില്‍ ചെളിക്കുളമായി കിടക്കുന്നത്. ഇവിടെയുള്ള കുടുംബങ്ങള്‍ വകയാറിലേക്കെത്താന് ആശ്രയിക്കുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ ഇതുവഴിവരാന് മടിക്കുകയാണ്. സ്കൂള്‍ കുട്ടികളടക്കം ഇതുകാരണം ബുദ്ധിമുട്ടുന്നുണ്ട്. മറ്റുവഴികളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ ദൂരം കൂടുന്നതിനാല്‍ ഇരട്ടിച്ചാര്ജ്ജാണ് ഓട്ടോറിക്ഷകള്‍ക്കും നല്‍കേണ്ടിവരുന്നത്. പലതവണ അധികൃതരെ ബന്ധപ്പെട്ട് റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് റോഡില്‍ വാഴയടക്കം നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: