കല്‍പ്പറ്റ : പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാനതല സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച രചനാമത്സരങ്ങളില്‍ വയനാട്ടില്‍ നിന്നും പങ്കെടുത്തവര്‍ മികച്ച വിജയം കരസ്ഥമാക്കി. ദിലീപ് എം.ഡി ( ഗവ.യൂ.പി സ്കൂള്‍ കാരച്ചാല്‍) ഉപന്യാസ രചന മത്സരത്തില്‍ ഒന്നാം സ്ഥാനവും ഹരികുമാര്‍ എം.ബി ( സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കല്ലോടി) സമസ്യാപൂരണം രണ്ടാം സ്ഥാനവും, ഉപന്യാസരചനയില്‍ മൂന്നാം സ്ഥാനവും രാജേന്ദ്രന് എം ( ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മീനങ്ങാടി) കഥാരചന രണ്ടാം സ്ഥാനവുംനേടി. കണ്ണൂരില്‍ നടന്ന സംസ്ഥാനതല സംസ്കൃത ദിനാചരണ സമ്മേളനത്തില്‍ വെച്ച് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസ്സിജോസഫില് നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: