കല്‍പ്പറ്റ : ജില്ലയിലെ പതിനൊന്ന് ജലനിധിപഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. പ്രൈമറിമുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള വിദ്യാലയങ്ങളിലാണ് ശുചിത്വംഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജലനിധിഏറ്റെടുത്തു നടത്തുക. ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നയോഗത്തില്‍ നടന്നഅവലോകന യോഗംപുരോഗതി വിലയിരുത്തി. രണ്ടുകോടി രൂപചെലവിലാണ് പദ്ധതി നടപ്പാക്കുക. സെപ്തംബര്എട്ടിനകം എസ്റ്റിമേറ്റ്തയ്യാറാക്കി സമര്‍പ്പിക്കാന്‍ യോഗംനിര്ദ്ദേശിച്ചു. 10പഞ്ചായത്തുകളില്‍ നാപ്കിന്വൈന്ഡിങ്ങ് യൂണിറ്റും സ്ഥാപിക്കും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ.അസ്മത്ത് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. എ.ദേവകി, പി. ഇസ്മയില്‍, കെ.ബി നസീമ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: