മീനങ്ങാടി : സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തളളി എന്നു പറയുന്ന മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി വെറും പ്രഹസനം മാത്രം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളണമെന്നും ആവശ്യപ്പെട്ടവരാണ് സര്‍ക്കസ്സിലൂടെ കര്‍ഷകരുടെ ഇരട്ടിതുക തിരിച്ചടപ്പിച്ച് അവരെ ജപ്തിയിലേക്ക് തള്ളിവിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ കോര്‍പ്പറേഷനുകള്‍, കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന്, റവന്യു വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ കടങ്ങളും പദ്ധതിയില്‍ പെടും എന്നറിഞ്ഞു സമാധാനിച്ച ജപ്തി ഭീഷണി വരെ നേരിടുന്ന പാവപ്പെട്ടവര്‍ ശരിക്കും വഞ്ചിതരാവുകയാണ് ചെയ്തത്.
മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും പരമാവധി അഞ്ച് ലക്ഷം വരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴ പലിശയും ഉള്‍പ്പെടെ മുതലിന്റെ ഇരുനൂറ് ശതമാനം എങ്കിലും തിരിച്ചടവ് നടത്തിയതിന്റെ ബാക്കി നില്ക്കുന്ന തുക മാത്രമാണ് എഴുതി തള്ളുന്നത്. അതുപോലെ എടുത്ത തുകയുടെ നൂറ്റിയമ്പത് ശതമാനം അടച്ചവര്‍ ബാക്കി അന്‍പത് ശതമാനം ഇരുപത്തി നാല് മാസങ്ങള്‍ കൊണ്ട് ഇനിയും അടക്കണം. ചുരുക്കത്തില്‍ ലോണ്‍ തുകയുടെ ഇരട്ടി തിരിച്ച് നിര്‍ബന്ധമായും അടപ്പിക്കുന്ന ഈ പദ്ധതിയെ എങ്ങിനെയാണ് കടാശ്വാസ പദ്ധതി എന്നു വിളിക്കാന്‍ സാധിക്കുന്നത് എന്ന് കടക്കാര് ചോദിക്കുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവരില്‍ ഭൂരിഭാഗം പേരും ലോ ഇന്‍കം ഗ്രൂപ്പില്‍പെട്ട സാധാരണക്കാരും കൃഷിക്കാരുമാണ് കൃഷി നാശം കാരണവും കാര്‍ഷിക വിലയിടിവ് മൂലവും എടുത്ത തുകയുടെ പകുതിപോലും തിരിച്ചടക്കാന്‍ കഴിയാത്ത ഇവര്‍ക്ക് ഈ കടാശ്വാസ പദ്ധതി ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല എന്നു മാത്രമല്ല എടുത്ത തുകയുടെ ഇരട്ടി അടക്കണ്ട അവസ്ഥയുമാണ്. ആത്മഹത്യയല്ലാതെ ഇവരുടെ മുന്പില് വേറെ മാര്‍ഗം ഇല്ല എന്ന് കൃഷിക്കാര്‍ പറയുന്നു പാവപ്പെട്ടവരെ ദ്രോഹിക്കുന്ന ഈ സര്‍ക്കാറിന്റെ ഈ നയത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: