കാസര്‍കോട്: സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം സപ്തംബര്‍ 5 മുതല്‍ 9 വരെ കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നടക്കും. 5ന് രാവിലെ 9ന് ശ്രീ ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കല്‍. ഉച്ചക്ക് 12ന് ധ്വജാരോഹണം. 12.15ന് ഉദ്ഘാടന സഭ രാഷ്ട്രീയ സ്വയംസേവക സംഘം കര്‍ണ്ണാടക ദക്ഷിണപ്രാന്ത സഹസേവ പ്രമുഖ് സുബ്രായ നന്തോടി ഉദ്ഘാടനം ചെയ്യും. 1ന് പൂജ, വൈകുന്നേരം 5ന് ഭജന, 6ന് യക്ഷഗാന ബയലാട്ട, രാത്രി 9ന് മഹാപൂജ.
6ന് രാവിലെ 8ന് ഗണപതിഹോമം, 8.30ന് അഷ്ടോത്തര ശത നാളികേര യാഗം, 11.30ന് ഹോമ പൂര്‍ണ്ണാഹുതി, ഉച്ചക്ക് 1ന് പൂജ, വൈകുന്നേരം 5ന് ഭജന, 6ന് നൃത്ത്യധാരാ വൈവിധ്യം, 7.30ന് ധാര്‍മ്മികസഭയില്‍ പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ഗണേശോത്സവ സമിതി അധ്യക്ഷന്‍ കെ.സദാശിവ മല്ല്യ അധ്യക്ഷത വഹിക്കും. രാത്രി 9ന് മഹാപൂജ.
7ന് രാവിലെ 8ന് ഗണപതിഹോമം, 8.30ന് ശ്രീ മഹാഗണപത്യഥര്‍വ്വ ശീര്‍ഷ സഹസ്ര മോദക യാഗം, ഉച്ചക്ക് 1.30ന് അന്നദാനം, വൈകുന്നേരം 5ന് ഭജന, 6.30ന് നൃത്ത്യവൈഭവം, രാത്രി 9ന് മഹാപൂജ.
8ന് രാവിലെ 8മണിക്ക് ഗണപതിഹോമം, ഉച്ചക്ക് 1ന് പൂജ, വൈകുന്നേരം 5ന് ഭജന, 6.30ന് ഭക്തിഗാനമേള, രാത്രി 9.30ന് മഹാപൂജ, രംഗപൂജ.
9ന് രാവിലെ 8ന് ഗണപതിഹോമം, ഉച്ചക്ക് 1ന് പൂജ, വൈകുന്നേരം 4ന് സമാപന യോഗത്തില്‍ മഞ്ചേശ്വരം താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ ശശിധര ഷെട്ടി അധ്യക്ഷത വഹിക്കും.തുടര്‍ന്ന് സമ്മാനദാനം, 6ന് ധ്വജാവരോഹണം, മഹാപൂജ, ശ്രീമഹാഗണപതി നിമഞ്ജന ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: