വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പഞ്ചായത്തായിരിക്കെ വര്‍ധിപ്പിച്ച് നികുതിയില്‍ നിന്നും വീണ്ടും നൂറിരട്ടിയായി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ നഗരസഭാ ഭരണസമിതി തീരുമാനിച്ചതിനെ ബില്‍ഡിംഗ് അസോസിയേഷന് വളാഞ്ചേരി യൂണിറ്റ് ശക്തമായി പ്രതിഷേധം അറിയിച്ചു.
2015 നവംമ്പര്‍ മുതല്‍ നഗരസഭയായി മാറിയശേഷം ആദ്യമായി നിലവില്‍ വന്ന ഭരണസമിതിയാണ് മുന്‍കാല പ്രാബല്യത്തോടെ വടുകള്ക്കും മറ്റു കെട്ടിടങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചത്. ഇതു മൂലം സാധാരണക്കാര്‍ക്കുമുള്ള മുഴുവന്‍ വീടുടമകളും കെട്ടിട ഉടമകളും ഭാരിച്ച നികുതി കൊടുക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്തായിരിക്കെ അഞ്ച് വര്‍ഷത്തേക്ക് നിരുപ്പെടുത്തിയ കെട്ടിടനികുതി രേഖാമൂലം മുന്‍സിപ്പാലിറ്റി പ്രവര്‍ത്തന അനുമതി നിലവില്‍ വരാതെ അന്യായമായി വര്‍ധനവ് വരുത്തിയത് പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിരുപ്പെടുത്തിയ നികുതിക്ക് ഒരുവര്‍ഷം കൂടി കാലാവധി ഉണ്ടെന്നും 2015 മുതല്‍ നിലവില്‍ വരുന്ന കെട്ടിടങ്ങള്‍ക്കേ നികുതി കൂട്ടാവൂ എന്നും നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ മുഴുവന്‍ കെട്ടിട ഉടമകളെയും വീട്ടുകാരെയും ബോധവല്കരിക്കാന് ഇന്ന് കാവും പുറത്ത് യോഗം ചേുമെന്നും സമര, നിയമനടപടികളുമായി ശക്തമായി മുന്നോട്ട്് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അലി നീറ്റുകാട്ടില്‍, പി.ടി.ഹംസ, വി.പി.അബ്ദുറഹിമാന്, എം.പി.അബ്ദുള്‍ ജബ്ബാര്‍, കെ.പി.ഹംസ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: