കരുവാരക്കുണ്ട്: മലയോര മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ഏകദേശം ഒരു പഞ്ചായത്തില്‍ 150ല്‍ പരം കുടുംബങ്ങള്‍ ഇത്തരം വട്ടിപ്പലിശക്കാരുടെ കൈ പിടിയിലാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് പെട്ടെന്ന് ഇവരുടെ വലയിലാകുന്നത്. ഒരു ലക്ഷം രൂപക്ക് 4000 രൂപ മുതല്‍ 6000 രൂപ വരെ പലിശയായി പ്രതിമാസം ഇവര്‍ വാങ്ങുന്നു. എന്നാല്‍ ഒരു ലക്ഷത്തിനു പ്രതിമാസം 10000 രൂപ വരെ വാങ്ങുന്നവരുമുണ്ടത്രെ. ബ്ലാങ്ക് ചെക്കിലും ബ്ലാങ്ക് മുദ്ര പേപ്പറിലും പേരെഴുതി ഒപ്പിട്ട് വാങ്ങുകയും പണം നല്‍കുകയും ചെയ്യുന്നു. ചിലര്‍ ആധാരം രജിസ്ട്രര്‍ ചെയ്ത് വാങ്ങുന്നു. സമയം ആകുന്നതിന് മുമ്പ് തന്നെ ഇവര്‍ ശല്യം ചെയ്യാന്‍ തുടങ്ങും. വാങ്ങിയ സംഖ്യയുടെ ഇരട്ടി പണം അടച്ചാലും ഒരു അടവ് പിഴച്ചാല്‍ നടപടി തുടങ്ങും. ചെക്ക് കളക്ഷനയച്ച് കേസ് ഫയല്‍ ചെയ്യും. ബ്ലാങ്ക് മുദ്ര പേപ്പറില്‍ തോന്നിയത് എഴുതിച്ചേര്‍ക്കും. തുടര്‍ന്ന ഭീഷണിയും. ഒരു രൂപ പോലും, അടക്കാത്തവരോടെന്ന മട്ടിലായിരിക്കും പിന്നീട് അവരുടെ പെരുമാറ്റം. ശല്യം സഹിക്കാന്‍ കഴിയാതെ വീട് വിറ്റ് തെരുവിലേക്കിറങ്ങിയവര്‍ പോലുമുണ്ട്. ഇവര്‍ക്ക് തിരിച്ചു നല്കുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. ഇത് ഒരു വലിയ സാമൂഹ്യ വിപത്ത്് തന്നെയാണ്. പരസ്പരം പണം കടം കൊടുത്ത് സഹായിച്ചിരുന്നവര്‍ സമൂഹത്തില്‍ ഇല്ലാതെയാവന് കാരണം വട്ടിപ്പലിശക്കാരുടെ വര്‍ധനവാണ്. സമൂഹത്തെ അധിക്രൂരമായി ചൂഷണം ചെയ്ത് പണക്കാരാവാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തിനെക്കാള്‍ വലിയ വിപത്താണ് സമൂഹത്തിന് നേരിടേണ്ടി വരിക. ഇത്തരം നിയമത്തിന് മുമ്പില്‍ വരാനും തയ്യാറല്ല മലയോര മേഖലയിലെ പ്രതിസന്ധിയാണ് ഇതിന് പ്രധാനമായ കാരണം ചെറുകിട റബര്‍ തോട്ടങ്ങള്‍ കൂടുതലും ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ് മഴ കുറവു കാരണം പ്ലാസ്റ്റിക്ക് കുടകളും മിക്ക റബര്‍ കര്‍ഷകരും ഇട്ടിട്ടില്ല ഇതെക്കെയാണ് പ്രദേശത്തെ പ്രതിസന്ധിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: