കല്‍പ്പറ്റ: വനം റവന്യു വകുപ്പുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍മൂലം •ഭൂമി നഷ്ടപ്പെട്ട കാഞ്ഞിരത്തിനാല്‍ ജെയിംസ് നടത്തുന്ന സമരത്തിന് ഭാരതീയ കര്‍ഷകമോര്‍ച്ച വയനാട് ജില്ല കമ്മറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തിലധികമായി കലക്ട്രേറ്റ് പടിക്കല്‍ കാഞ്ഞിരത്തിനാല്‍ ജയിംസ് നടത്തുന്ന സമരത്തെ ഇരു മുന്നണികളും പുഛത്തോടെയാണ് കാണുന്നത്. അദ്ധ്വാനിക്കുന്നവന്റെ പാര്‍ട്ടിയെന്ന് വീമ്പിളക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സ്ഥലം എം.എല്‍.എ യും അധികാരത്തിലേറിയപ്പൊള് സമരത്തെകുറിച്ച് മിണ്ടുന്നില്ല.
വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് വയനാട് ജില്ല കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാനും കര്‍ഷക മോര്‍ച്ച തീരുമാനിച്ചു.
കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ രാജന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ , കെ. ആനന്ദകുമാര്‍ , വി.കെ സദാനന്ദന് എ.എം പ്രവീണ്‍കുമാര്‍ , വി. മോഹനനന്‍, കെ. സന്തോഷ് , കുഞ്ഞിരാമന് , രാജേന്ദ്ര പ്രസാദ് , ടി.എ രാജഗോപാല്‍ , ഗിരീഷ് കട്ടക്കളം, സുജാത ദാസ്, ശങ്കരവാരിയര്‍, കെ. സനല്‍കുമാര്‍ , അനന്തഗിരി, ജയചന്ദ്രന് വാളേരി എന്നിവര സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: