കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കരാറുകാര്‍ക്ക് കിട്ടാനുള്ള കുടിശ്ശിക സമയബന്ധിതമായി കൊടുത്ത് തീര്‍ക്കാന്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ്അസോസിയേഷന്‍ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ നിശ്ചിത സമയത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിലും ജാഗ്രത പാലിക്കണം. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ ഉദ്ഘാടന ദിവസം തന്നെ ചോര്‍ച്ചയുണ്ടായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തം കരാറുകാര്ക്കുണ്ടായിരിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന് മുഖ്യാതിഥിയായി. അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.സി.ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മൊയ്തീന്‍കുട്ടി ഹാജി, ജില്ലാ സെക്രട്ടറി എം.ശ്രീകണ്ഠന് നായര്‍, എക്സിക്യുട്ടീവ് അംഗം കെ.എം.അക്ബര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: