പത്തനംതിട്ട: ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ആരംഭിച്ചെങ്കിലും ദുരിതങ്ങളൊഴിയുന്നില്ല. ആറുമാസം മുമ്പാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. സമീപം പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍ നിന്നും മാലിന്യ സംസ്ക്കരണശാലയില്‍ നിന്നുമുള്ള രൂക്ഷമായ ദുര്‍ഗന്ധം പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. വിവിധ ആവശ്യങ്ങളുമായി ഇവിടെ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വെല്ലുവിളിയാകുകയാണ് അസഹ്യമായ ദുര്‍ഗന്ധം. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതുകാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നു. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടത് നഗരസഭയാണ്. ആറുമാസങ്ങള്‍ക്ക് മുമ്പ് പണികള്‍ പൂര്‍ത്തീകരിക്കാതെയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. വൈദ്യുതി ലഭ്യമാകാത്തതാണ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം വൈകാന്‍ കാരണമായി അധികൃതര്‍ പറഞ്ഞത്. ഈ കാലയളവ് മുതല്‍ സ്ഥലവും കെട്ടിടവും കാടുകയറി പ്രവര്‍ത്തനയോഗ്യമല്ലാത്ത നിലയിലായിരുന്നു. വെറ്റനറി കേന്ദ്രത്തിലേക്കുള്ള വഴി യും ഗതാഗയോഗ്യമല്ല. മഴപെയ്തു മണ്ണിളകി വഴിമുഴുവന്‍ ചെളിനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് ട്രാക്ടറുകള്‍ പോകുന്നതും ഈ വഴിയിലൂടെയാണ്. ടാറിംങ് നടത്തിയോ കോണ്‍ക്രീറ്റ് ചെയ്തോ റോഡ് പുനരുദ്ധരിച്ചാലേ പ്രശ്നത്തിന് പരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: