കൊളത്തൂര്‍: മൂര്‍ക്കനാട് പാലത്തിനടുത്ത് അഴുക്ക് ചാലില്‍ മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നു. തൊട്ടടുത്ത അങ്ങാടിയില്‍ നിന്നും വീടുകളില്‍ നിന്നും ദിവസവും തള്ളുന്ന മാസങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ കെട്ടി കിടന്നു ദുര്‍ഗന്ധം പരത്തുന്നത്. വലിയ മഴ വന്നാല്‍ മാത്രമേ ഇവ ഒഴുകി പോകുകയുള്ളൂ. ഒഴികിയാല് തന്നെ മുഴുവന്‍ മാലിന്യങ്ങളും എത്തുന്നത് കുന്തി പുഴയിലേക്കും താരതമ്യേന ഒഴുക്ക് കുറഞ്ഞ തോടുകളിലേക്കുമാണ്. ഈ മാലിന്യം ഒഴികിയാലും കെട്ടി കിടന്നാലും സമൂഹത്തിന് ദോഷമാവുകയാണ്. ദുര്‍ഗന്ധം കാരണം ദിവസങ്ങള്‍ തള്ളി നീക്കുകയാണെന്നു പരിസര വീട്ടുകാര്‍ പരാതിപ്പെടുന്നു.ഇവിടെ കൊതുകുകള്‍ മുട്ടയിട്ടു പെരുകിയതായും നാട്ടുകാര്‍ പറയുന്നു. ഈ പ്രശ്നം ആരോട് പറയുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ പരിസരവാസികള്‍. ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ശാശ്വതമായ ഒരു പരിഹാരം കണ്ടില്ലെങ്കില്‍ മൂര്‍ക്കനാട് ഗ്രാമം തന്നെ വലിയ വില നല്‍കേണ്ടി വരും. കാരണം ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ പേരില്‍ ജില്ലയില്‍ തന്നെ ആശങ്കയിലായ പ്രദേശമാണ് മൂര്‍ക്കനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: