മലപ്പുറം: 2012ല്‍ സര്‍ക്കാര്‍ ആരംഭിച്ച എല്‍പി തല സംസ്കൃത പഠനം അവതാളത്തില്‍. ഓണപരക്ഷക്ക് സംസ്കൃത ചോജ്യപേപ്പര് ഇല്ലെന്നും സ്കൂള്‍ തലത്തില്‍ അത് തയ്യാറാക്കണമെന്നും കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ശനിയാഴ്ച സ്കൂളുകള്‍ക്ക് ലഭിച്ചു. ആരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ചിട്ടയായ രീതിയില്‍ സംസ്കൃത പഠനം നടപ്പാക്കാന്‍ മുന്‍ സര്‍ക്കാറിനും കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തോട്ടാക്കെ 1500 സ്കൂളുകളിലായി പഠിപ്പിക്കുന്ന 20000ല്‍ പ്പരം വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം ഇതോടെ ദുഷ്കരമായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് എസ്എസ്എ വിളിച്ചുചേര്‍ത്ത ചോദ്യപേപ്പര്‍ ശില്പശാലയില് സംസ്കൃതം എല്‍പി ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നില്ല. മന്ത്രിക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരീക്ഷ ഒഴിവാക്കപ്പെടുകയായിരുന്നു. വകുപ്പിന്റെ ഈ സംസ്കൃത വിരുദ്ധ നിലപാടിനെതിരെ സംസ്കൃത അദ്ധ്യാപക ഫെഡറേഷന് ശക്തമായി പ്രതിഷേധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: