കല്‍പ്പറ്റ: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. ബത്തേരി എം.എല്‍.എ യാണ് വിഷയം വികസന സമിതിയില്‍ ഉന്നയിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണം. ആദിവാസി വിഭാഗങ്ങള്‍ക്ക് വാസയോഗ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമി തന്നെയാണോ വിതരണം ചെയ്തെന്ന് ഉറപ്പുവരുത്തണം. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തതയും സുതാര്യതയും വേണമെന്നും ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. അരിവാള്‍ രോഗികളുടെ പുനരധിവാസത്തിന് നടപ്പാക്കുന്ന പദ്ധതിയുടെ കാര്യക്ഷമതയും പരിശോധിക്കണം.
അഞ്ചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആസ്പത്രിയില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സയും ഹോസ്റ്റല്‍ പ്രവര്‍ത്തനവും സാധ്യമല്ല. കിണര്കുഴിക്കുന്നതിനായി റവന്യു ഭൂമി ലഭ്യമാക്കാന്‍ ഒന്നര വര്‍ഷം മുമ്പ് ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.കിണര്‍ നിര്‍മ്മാണത്തിനും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപ ഇതുവരെ വിനിയോഗിക്കാനായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പറഞ്ഞു. ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കുന്നതിന് എ.ഡി.എം കെ.രാജുവിനെ യോഗം ചുമതലപ്പെടുത്തി.
മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജിലെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനും തുടങ്ങിയവ തീര്‍ക്കാനും കാലതാമസം നേരിടുന്നതായി ജില്ലാ വികസന സമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യത്തിലെത്തിക്കുന്നതിന് ഇതുവരെ വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്കെടുപ്പ് സെപ്തംബര്‍ 8 നകം പൂര്‍ത്തിയാകുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ അങ്കണവാടികളില്‍ വരുന്ന കുട്ടികളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്കണവാടികള്‍ നേരിട്ട് സന്ദര്‍ശിച്ച് കുട്ടികളുടെ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പിനെ 2014 നവംബര്‍ 21 ന് ചേര്‍ന്ന വികസന സമിതിയോഗം ചുമതലപ്പെടുത്തിയതാണ്.സെപ്തംബര്‍ 9 നകം മറുപടി ലഭ്യമാക്കത്ത പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി പറഞ്ഞു.മുള്ളന്‍കൊല്ലി പൂല്പ്പളളി മേഖലയിലെ വരള്‍ച്ച നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഫണ്ടും പദ്ധതികളും ഉള്‍പ്പെടുത്തി ഏകീകൃത രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കാനും ബന്ധപ്പെട്ടവര്‍ക്ക് വികസന സമിതി നിര്‍ദ്ദേശം നല്കി.
ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, എ.ഡി.എം കെ.എം.രാജു, സബ്കളക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എസ്.എച്ച്. സനല്‍കുമാര്‍, ജില്ലാതല ഉ
പ്രതികരിക്കാൻ ഇവിടെ എഴുതുക: