കല്‍പ്പറ്റ: ജില്ലയില്‍ ഓണക്കാലത്ത് പൊതു വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് തല സ്ക്വാഡുകള്‍ പൊതുവിപണിയില്‍ മിന്നല്‍ പരിശോധന നടത്തി.
ക്രമക്കേടുകള്‍ കണ്ടെത്തിയ നാലു വ്യാപാരികള്‍ക്കെതിരെ നടപടിയെടുത്തു. ഓണം വരെ പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ സാധനങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ചും കരിഞ്ചന്ത വില്‍പ്പന തുടങ്ങിയ പരാതികള്‍ക്കും പൊതുജനങ്ങള്‍ക്കായി കണ്ട്രോള് റൂം തുറന്നു. പരാതികള്‍ അറിയിക്കാന്‍ ഫോണ്‍ 04935 202273.
പ്രതികരിക്കാൻ ഇവിടെ എഴുതുക: