മാനന്തവാടി : ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദുരക്ഷാനിധിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി അമൃതാനന്ദമയീ മഠാധിപതി സ്വാമി അക്ഷയാമൃതചൈതന്യ ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി.കെ ഉദയന്‍ ആദ്യതുക കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.
സംഘടിതമതവിഭാഗങ്ങളെ പ്രീണിപ്പിക്കുകയും ഹൈന്ദവസമൂഹത്തോട് വിവേചനപരമായി പെരുമാറുകയും ചെയ്യുന്ന സര്‍ക്കാരുകളുടെ നീതിനിഷേധത്തിന്റെ ഫലമായി അപമാനിക്കപ്പെടുന്ന ഹൈന്ദവ സാംസ്കാരിക മൂല്യങ്ങളും മാനബിന്ദുക്കളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹിന്ദുഐക്യവേദി ഹിന്ദുരക്ഷാനിധി സ്വരൂപിക്കുന്നത്.2016 ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 30വരെ സംസ്ഥാനത്തുടനീളം ഹിന്ദുരക്ഷാനിധിശേഖരണം നടത്തുന്നതിന്റെ ഭാഗമായാണ്. താലൂക്ക് സമിതി പ്രസിഡന്റ് കെ.രാധാകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: