പത്തനംതിട്ട: കേരള കാരുണ്യ വികലാംഗ അസോസിയേഷന് സംസ്ഥാന സമ്മേളനം സെപ്തംബര്‍ 10 ന് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ. കെ. എന്‍. അഷറഫ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥി ആയിരിക്കും. ഡോ. എം. എസ്. സുനില്‍, ബ്രദര്‍ മാത്യു ആല്ബിന്, കെന്നഡി ചാക്കോ എന്നിവരെ ആദരിക്കും. ദേശീയ ന്യൂനപക്ഷ സമിതി അംഗ തൈക്കൂട്ടത്തില്‍ സക്കീര്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, ചി?റ്റയം ഗോപകുമാര്‍, ആര്. രാജേഷ്, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. കെ. സതി, വൈസ് ചെയര്മാന് ഡി. രവീന്ദ്രന്, സിനിമാതാരം ആലപ്പി സുദര്ശനന് എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എസ്. മീരാസാഹിബ്, സംസ്ഥാന പ്രസിഡന്റ് എ. കെ. എന്‍. അഷറഫ്, വൈസ് പ്രസിഡന്റ് ബിന്ദു .ജെ. നായര്‍, ജില്ലാ പ്രസിഡന്റ് വി. ഇ. സുലൈമാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: